കണ്ണൂര്‍: പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിരാളികളെ കൊലപ്പെടുത്തിയും വധഭീഷണി മുഴക്കിയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സമഗ്രാധിപത്യം. നാമനിര്‍ദേശപത്രികാ സമര്‍പ്പണം കണ്ണൂരിലെ 15 സീറ്റുകളില്‍ എതിരാളികളില്ലാതെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടു.
ആന്തൂര്‍ നഗരസഭ, മലപ്പട്ടണം പഞ്ചായത്ത് തുടങ്ങിയ സിപിഎം ശക്തികേന്ദ്രങ്ങളിലാണ് എതിരാളികളെ വധഭീഷണി മുഴക്കി പിന്‍മാറ്റുന്നത്. ആരെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ തയ്യാറായാല്‍ അവരെ കൊലപ്പെടുത്തുമെന്നും ഊരുവിലക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്‍മാറ്റുന്നത്.
ആന്തൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന വി. ദാസന്‍ ഇവിടെ സിപിഎമ്മിനെതിരെ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഇവിടെ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. എതിര്‍ സ്ഥാനാര്‍ത്ഥികളെ പ്രചാരണം നടത്താനോ ബൂത്തിലിരിക്കാനോ അനുവദിക്കാത്ത ഫാസിസമാണ് സിപിഎം കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്നത്.
കഴിഞ്ഞ തവണ എ.എന്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിച്ചതിനാണ് സിഒടി നസീര്‍ എന്ന മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഷംസീറിന്റെ പങ്ക് ഇതില്‍ പകല്‍പോലെ വ്യക്തമായിട്ടും നടപടിയെടുക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.