കാട്ടാക്കട: ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ പ്രതിയായതിന് അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ത് പിഴച്ചു എന്നായിരുന്നു സിപിഎം വിതരണം ചെയ്ത ന്യായീകരണ ക്യാപ്‌സൂളില്‍ പറഞ്ഞത്. എന്നാല്‍ മകന്‍ വിമത സ്ഥാനാര്‍ത്ഥിയായതിന് അച്ഛനെതിരെ പാര്‍ട്ടി നടപടിയെടുത്തതാണ് പുതിയ വാര്‍ത്ത.
മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡില്‍ സിപിഎം വിമതനായി മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷഫീഖിന്റെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. ജലാലുദ്ദീനെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. മത്സര രംഗത്ത് നിന്ന് മകന്‍ പിന്‍മാറാത്തതിനെ തുടര്‍ന്നാണ് അച്ഛന് സ്ഥാനം തെറിച്ചത്.
സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതാണ് ഷഫീഖ് റിബലാവാന്‍ കാരണമെന്നാണ് സിപിഎം പറയുന്നത്. മാറനല്ലൂര്‍ പഞ്ചായത്തിലെ സിപിഎം റിബലുകളുടെ പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.