കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡിലെ ചുമടെടുക്കുന്ന തൊഴിലാളികള്‍ കാസര്‍കോട് നഗരത്തിലെ എസ.്ടി.യു അംഗങ്ങളായ ചുമട്ട് തൊഴിലാളികള്‍. തൊഴിലാളികളുടെ യഥാര്‍ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളര്‍ നല്‍കി മോര്‍ഫ് ചെയ്താണ് ബോര്‍ഡില്‍ ചേര്‍ത്തിരിക്കുന്നത്.
കാസര്‍കോട് നഗരത്തിലെ എ പൂള്‍ ലീഡര്‍ എന്‍.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസുഫ്, അടുത്ത് വിരമിച്ച പി. ഹസൈനാര്‍ എന്ന അച്ചു തുടങ്ങിയ എസ്.ടി.യു നേതാക്കള്‍ കൂടിയായ തൊഴിലാളികള്‍ കയറ്റിറക്ക് നടത്തുന്ന ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് സി.പി.എം സമ്മേളനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ച സമ്മേളനത്തിന്റെ സ്വാഗത ബോര്‍ഡുകളില്‍ സാധാരണയായി കലാരൂപങ്ങളും മുന്‍കാല നേതാക്കളുടെ ചിത്രങ്ങളുമായിരുന്നു സ്ഥാനം പിടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റു യൂണി യനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോര്‍ഡ് വെക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയിരിക്കയാണെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എഅബ്ദുള്‍ റഹ് മാന്‍ പറഞ്ഞു.
തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സിപിഎം സമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി നല്‍കുമെന്ന് എസ്ടിയു പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ പറഞ്ഞു.പിടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോര്‍ഡ് വെക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയിരിക്കയാണെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എഅബ്ദുള്‍ റഹ് മാന്‍ പറഞ്ഞു. തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സിപിഎം സമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി നല്‍കുമെന്ന് എസ്ടിയു പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ പറഞ്ഞു.