കോഴിക്കോട്: ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ ഇടപെടല്‍ നടത്തുന്ന സ്ത്രീകളെ പിന്തുണക്കുന്ന സിപിഐം സൈബര്‍ പോരാളികളുടെ ഇരട്ടമുഖം പുറത്ത്. സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച് ഫേസ്ബുക്കിലെ രഹസ്യഗ്രൂപ്പില്‍ ഇവര്‍ നടത്തുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
മാധ്യമപ്രവര്‍ത്തകയായ ഹസ്‌ന ഷാഹിദയാണ് സിപിഎം സൈബര്‍ പോരാളികളുടെ ഇരട്ടതാപ്പ് നയം തുറന്നുകാട്ടിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹസ്‌ന ഇക്കാര്യം പറഞ്ഞത്. സാമൂഹ്യരംഗത്ത് ഇടപെടല്‍ നടത്തുന്ന അരുന്ധതി ഉള്‍പ്പെടെ സ്ത്രീകളെ അധിക്ഷേപിച്ച് കൊണ്ട് ഇവര്‍ നടത്തുന്ന ചര്‍ച്ചകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഹസ്‌ന ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അധിക്ഷേപത്തിന് ഇരയായ സ്ത്രീകള്‍ നിയമപരമായി നേരിടണമെന്നും ഇവര്‍ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
ഈ പോസ്റ്റിന് താഴെ ഏതാനും സ്ക്രീൻഷോട്ടുകൾ ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോൾ വലിയ സങ്കടം തോന്നുന്നുണ്ട്. എൻറെ സഖാക്കളെ കുറിച്ച് അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത വൃത്തികെട്ട ഏതാനും മാന്യൻമാരുടെ രഹസ്യഗ്രൂപ്പിലെ സ്വയംഭോഗമാണ്. പലരും ഫേസ്ബുക്കിൽ ആഞ്ഞടിക്കുന്ന സൈബർ പോരാളികൾ. പീഡനങ്ങൾക്കെതിരെ ഘോര ഘോരം പ്രസംഗിക്കുന്നവരാണ്. രഹസ്യഗ്രൂപ്പിൽ മുലയുടെ അളവെടുക്കലാണ് പണി. അത് അഭിപ്രായമുള്ള സമരം ചെയ്യുന്ന രാഷ്ട്രീയ ബോധ്യമുള്ള പെണ്ണുങ്ങളുടേതാകുമ്പോൾ ആനന്ദമൂർച്ച കൂടുന്ന പോലെ. Arundhathi B Rehana Fathima Pyarijaan Sulaiman, Maya Leela Preetha GP എന്നിവരെ കുറിച്ചാണ് ചർച്ച. തപ്പി നോക്കിയാൽ അരുന്ധതിയോടോ രഹന യോടോ ഫേസ്ബുക്കിൽ മോശമായി സംസാരിക്കുന്ന ഐഡികളെ തെറിവിളിക്കാൻ ഇവരും കൂടിയിട്ടുള്ളത് കണ്ടേക്കാം
കടുത്ത സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കുന്ന പല ഇടപെടലുകളും ഇതിൽ പരിചയമുള്ള പലരും സൈബറിടത്തിൽ വിളമ്പുന്നത് കണ്ടിട്ടുണ്ട്. സദാചാര പ്രസംഗങ്ങളും അതിൽ പൊതിഞ്ഞ യുക്തികളും പറയാറുണ്ട്. സി.പി.എമ്മിൻറെ സൈബർ നാവാകാറുണ്ട്. സംഘടന അംഗത്വം ഉണ്ടോ എന്നറിയില്ല. എന്നാലവർ പറയുന്ന രാഷ്ട്രീയം ആരെ പ്രതിനിധാനം ചെയ്യുന്നെന്ന് വ്യക്തമാണ്. ഇത്ര മേൽ ലൈംഗികചുവയോടെ സ്ത്രീകളുടെ ഇടപെടലുകളേയും നിലപാടുകളേയും അളക്കുന്ന ഈ പുരുഷൻമാരോട് പുച്ഛവും അറപ്പും തോന്നുന്നു.
ഇതിൽ ഇവർ മുല അളക്കുന്ന പെണ്ണുങ്ങളോടൊന്നും എനിക്ക് സഹതാപമില്ല. കാരണം അവർ അപമാനിക്കപ്പെടേണ്ട ഒന്നും ഇതിലില്ല. ഇതിനോട് നിയമപരമായി നീങ്ങാൻ അവർ തയ്യാറാകുമെന്നാണ് പ്രതീക്ഷ. മുലയും ചന്തിയും മാത്രം കാണാനാകുന്ന ഈ ദൃഷ്ടി വെച്ച് ഇടത് രാഷ്ട്രീയം മേനി നടിക്കുന്ന ഈ പതിവിനെ നേരിട്ടേ മതിയാകു.