കരുനാഗപ്പള്ളി ലഹരി കടത്ത് കേസില്‍ പിടിയിലായ പ്രതിക്കൊപ്പം സിപിഎം കൗണ്‍സിലറുടെ പിറന്നാള്‍ ആഘോഷം. കേസിലെ പ്രതിയോടൊപ്പം പിറന്നാള്‍ പാര്‍ട്ടി നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായത്. കോടികളുടെ ലഹരികടത്തിയതിന് കരുനാഗപ്പളളി പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ സിവി വാര്‍ഡ് അംഗം ഇജാസ് സിപിഎം ആലപ്പുഴ സിവ്യൂവാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. ലഹരി കടത്ത് കേസില്‍ പിടിയിലായ വാഹനത്തിന്റെ ഉടമയാണ് ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറായ എ.ഷാനവാസ്. ഷാനവാസിന്റെ ലോറിയിലാണ് കരുനാഗപ്പളളിയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ വെള്ളക്കിണര്‍ സ്വദേശി സജാദ് ഡിവൈഎഫ്‌ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതാക്കളും പങ്കും സംശയത്തിലായി.
നഗരത്തിലെ മറ്റു ചില സിപിഎം പ്രവര്‍ത്തകരെയും എസ്എഫ്‌ഐ ഭാരവാഹികളെയും ദൃശ്യങ്ങളില്‍ കാണാം. ഒരു കോടിയിലേറെ രൂപ വിലവരുന്ന നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയതിന് ഏതാനും ദിവസം മുന്‍പ് ആഘോഷം നടത്തിയിരുന്നു.