കണ്ണൂർ കാട്ടാമ്പള്ളിയിൽ ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും സി.പി.എം പ്രവർത്തകർ കത്തിച്ചുവെന്ന് ആരോപണം.ഓട്ടോ കത്തിച്ചത് സി.പി.എമ്മുകാരാണെന്ന് ചിത്രലേഖ പറഞ്ഞു.പുലർച്ചെ രണ്ടുമണിയോടെയാണ് വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭർത്താവിന്‍റെയും ശ്രദ്ധയിൽ പെട്ടത്.ഓട്ടോ പൂർണമായും കത്തി നശിച്ചു.ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വർഷങ്ങളായി സി പി എമ്മുമായി ഏറ്റുമുട്ടലിലാണ്. നേരെത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖയുടെ താമസം.ഏതാനും വർഷം മുമ്പ് എടാട്ടുനിന്ന് കാട്ടാമ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇവർക്ക് വീടുവെക്കാൻ അഞ്ചു െസൻറ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു.വീടുപണി പകുതിയാവുമ്പോഴേക്കും ചിത്രലേഖക്ക് അനുവദിച്ച സഹായം പിണറായി സർക്കാർ റദ്ദാക്കിയതായും പരാതിയുണ്ട്.
സി.പി.എം പ്രവർത്തകർ വീണ്ടും ഓട്ടോ കത്തിച്ചുവെന്ന് ചിത്രലേഖ
Related Post