തിരുവനന്തപുരം: സിപിഎം കുളത്തൂര്‍ ഗുരുനഗര്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ വാളുമായി ഓടിച്ചു. ആറ്റിപ്ര കുളത്തൂര്‍ ഗുരുനഗര്‍ സ്വദേശിയായ അനില്‍കുമാറിനു നേരെയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം.. അനില്‍കുമാറിന് മര്‍ദനം ഏറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്ന സുചന.
തുമ്പ സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ ആക്രമണ കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അഗ്‌നി രാജേന്ദ്രന്‍, പുല്ലുകാട് സ്വദേശി അരുണ്‍ എന്നിവര്‍ക്കെതിരെ തുമ്പ പൊലീസില്‍ പരാതി ലഭിച്ചു. വാളുമായി ഓടിച്ച സംഘം അനില്‍കുമാറിനെ മര്‍ദിക്കുന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തി ചെറുക്കാന്‍ ശ്രമിച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അതിനിടിയിലാണ് ഒരാളെ നാട്ടുകാര്‍ തന്നെ പൊലീസില്‍ ഏല്‍പ്പിച്ചത്.
സിപിഎമ്മിലെ പുകയുന്ന പ്രാദേശിക പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളില്‍ ചിലര്‍ മണല്‍ കടത്തുമായി ബന്ധമുള്ളവരാണ്. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ളവര്‍ സിപിഎം പ്രവര്‍ത്തകര്‍ അല്ലെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.