പോക്സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. തൃശൂര്‍ ചെറുന്നല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ സെബിന്‍ ഫ്രാന്‍സിസാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി പെണ്‍കുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുന്നംകുളം പൊലീസ് ഇന്നലെയാണ് സെബിനെ കസ്റ്റഡിയിലെടുത്തത്.