X

കണ്ണൂര്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ ഷിനു, ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഷിനുവിനാണ് ആദ്യം വെട്ടേറ്റത്.

കാറിലെത്തിയ സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബി.ജെ.പി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

ഷിനുവിന് വെട്ടേറ്റ് അല്‍പ്പസമയത്തിനകം ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ജിത്തിനും വെട്ടേല്‍ക്കുകയായിരുന്നു. സി.പി.എമ്മാണ് രഞ്ജിത്തിനെ ആക്രമിച്ചതെന്ന് ബി.ജെ.പിയും ആരോപിച്ചു. സംഭവത്തിനു പിന്നാലെ സി.പി.എം, ബി.ജെ.പി ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി.

ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

chandrika: