X

കുട്ടനാട്ടിലെ ഊരുക്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം

കുട്ടനാട്ടിലെ ഊരുക്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐക്കെതിരെ സി.പി.എം, ബി.ജെ.പി, കേരള കോൺഗ്രസ് സഖ്യം. സംയുക്ത സഹകരണ മുന്നണി എന്ന പേരിലാണ് സഖ്യം. മുന്നണിയിലെ അഞ്ച് പേർക്ക് എതിർ സ്ഥാനാർത്ഥിയില്ല. രണ്ട് സീറ്റിലേക്ക് സി.പി.എമ്മിനെതിരെ മത്സരിക്കുന്നത് സി.പി.ഐ ആണ്.

സി.പി.ഐയെ ഭരണസമതിയിൽനിന്ന് മാറ്റിനിർത്താനാണ് പ്രധാനമായും ഈ മുന്നണി നീക്കം. സീറ്റുകൾ വീതംവെച്ചത് തെരഞ്ഞെടുപ്പ് ചെലവ് ഒഴിവാക്കാനാണ് എന്ന വിചിത്രമായ ന്യായമാണ് സി.പി.എമ്മിനുള്ളത്.

സി.പി.എം മുൻകൈയെടുത്താണ് മുന്നണിയുണ്ടാക്കിയത്. ഊരുക്കുരി ബാങ്ക് വർഷങ്ങളായി എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. സി.പി.ഐയെ ഉൾപ്പെടുത്താതിരിക്കാനാണ് ഇപ്പോൾ ബി.ജെ.പിക്കൊപ്പം ചേർന്ന് സി.പി.എം മത്സരിക്കുന്നത്.

webdesk13: