ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ ഏക സിറ്റിംഗ് സീറ്റില്‍ പരാജയത്തോട് അടുത്ത് സിപിഎം. തിയോഗ് മണ്ഡലത്തില്‍ സിപിഎം സിറ്റിങ് എംഎല്‍എ രകേഷ് സിന്‍ഹ നിലവില്‍ മൂന്നാം സ്ഥാനത്താണ്.
ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. മണ്ഡലത്തില്‍ എട്ടോളം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ശക്തി കേന്ദ്രം ആയിരുന്ന തിയോഗ് കഴിഞ്ഞതവണ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നഷ്ടപ്പെടാന്‍ പോകുന്നത്.
അതേസമയം ഹിമാചല്‍പ്രദേശില്‍ 39 സീറ്റില്‍ ലീഡ് ചെയ്തു കോണ്‍ഗ്രസ്. ബിജെപി 26 സീറ്റിലും വിമതന്മാര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു.
പ്രവചനാതീതമായ മുന്നേറ്റം ആയിരുന്നു ഹിമാചല്‍പ്രദേശില്‍ വോട്ടെണ്ണി തുടങ്ങുന്നത് മുതല്‍ കണ്ടത്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുന്ന രീതിയില്‍ ആയിരുന്നു പോരാട്ടം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികള്‍ ഹിമാചലില്‍ പുരോഗമിച്ചിരുന്നത്. പുതിയ പെന്‍ഷന്‍ പദ്ധതി തൊഴിലില്ലായ്മ ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാനമായും കോണ്‍ഗ്രസ് പ്രചരണത്തിനു മുന്നോട്ടുവെച്ചിരുന്നത്.