X

സമുദായത്തെ ഭിന്നിപ്പിക്കാന്‍ സി.പി.എം ശ്രമം: കെ.എം ഷാജി

കോഴിക്കോട്: മുസ്്‌ലിം ഉമ്മത്തിനെ ഒരു കൊടി കീഴില്‍ നിര്‍ത്തി അവരുടെ അവകാശങ്ങളെ ഒരോന്നായി ചോദിച്ചു വാങ്ങിയ ചരിത്രമാണ് മുസ്്‌ലിം ലീഗിനുള്ളതെന്നു സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സി.പി.എമ്മിന് മതമൊരു പ്രശ്‌നമല്ലെങ്കില്‍ മുസ്്‌ലിം ലീഗിന് മതം തന്നെയാണ് വിഷയം. സമുദയത്തിന്റെ അവകാശങ്ങളെ ചിലര്‍ ആസൂത്രിതമായി ഹനിക്കപ്പെടുമ്പോള്‍ അതിനെതിരെ പോരാട്ട വീഥിയില്‍ മുസ്്‌ലിംലീഗുണ്ടാവും. സമൂഹത്തെ ഭിന്നിപ്പിച്ച് അതിലൂടെ രാഷ്ട്രീയ ലാഭം നേടാനാണ് സി.പി.എം ശ്രമം. മുസ്്‌ലിംലീഗ് വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്്‌ലിം ലീഗ് ചോദിച്ചു കൊണ്ടിരിക്കുന്നത് സമൂഹത്തിന്റെ അവകാശങ്ങളെയാണ്. അത് നേടിയെടുക്കും വരെ പോരാട്ട വീഥിയില്‍ പാര്‍ട്ടിയുണ്ടാവും. വഖഫിന്റെ ഉടമസ്തന്‍ അല്ലാഹു മാത്രമാണ്. അത് കൈകാര്യം ചെയ്യേണ്ടതും അതുമായി ബന്ധപ്പെട്ടവര്‍ തന്നെ. അങ്ങിനെയല്ല എങ്കില്‍ വലിയ അപകടമുണ്ടാവും. ഈ വിവാദത്തിലൂടെ രണ്ട് കാര്യങ്ങളാണുണ്ടായത്. ഒന്നു പുതു തലമുറക്ക് വഖഫിനെ പഠിക്കാനായി. മറ്റൊന്ന് സി.പി.എമ്മിന്റെ വിഭാഗീയ ശ്രമങ്ങളെ സമൂഹത്തിന് തിരിച്ചറിയാനുമായി. അതിരിച്ചറിവില്‍ നിന്നാണ് ഈ പാരാവാരം കോഴിക്കോട്ടേക്കൊഴുകിയെത്തിയത്. മാക്‌സിസ്റ്റ് പാര്‍ട്ടി എവിടെയെല്ലാം അവരുടെ പ്രവര്‍ത്തന മേഖല സജീവമാക്കിയോ അവിടെയെല്ലാം മനുഷ്യന് തകര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലും സമാനമാണ് അവസ്ഥ. സി.പി.എമ്മും ആര്‍.എസ്.എസുമെല്ലാം എടുക്കുന്ന പണി ഒന്നാണ്. വര്‍ഗീയ വിഷം ചീറ്റി സമൂഹത്തെ ഭിന്നിപ്പിക്കാമെന്നു നിങ്ങള്‍ കരുതണ്ട. ആശ്രമങ്ങള്‍ക്കെതിരെ പ്രതിരോധ കോട്ട തീര്‍ക്കാന്‍ മുസ്്‌ലിം ലീഗ് കര്‍മ്മ രംഗത്തുണ്ടാവുമെന്നും കെ.എം ഷാജി പറഞ്ഞു.

 

Test User: