മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ കമന്റുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം. പരാമര്‍ശം വിവാദമായപ്പോള്‍ നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിംങ്ങള്‍ക്കാണ് എന്നായിരുന്നു കമന്റ്. മുവ്വാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാന്‍സിസാണ് കമന്റിട്ടത്.
നോമ്പെടുത്താല്‍ ഒരു വര്‍ഷത്തെ കുറ്റങ്ങള്‍ക്ക് പരിഹാരമായി എന്നാണ് ചിലര്‍ കരുതുന്നതെന്നും കമന്റിലുണ്ട്. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. സി.പി.എം ആവോലി ലോക്കല്‍ സെക്രട്ടറി കൂടിയാണ് ഫ്രാന്‍സിസ്.