ഗുണ്ടാസംഘത്തിനു വീട്ടില്‍ വിരുന്നൊരുക്കിയെന്നതിന്റെ പേരില്‍ വിവാദങ്ങളില്‍പ്പെട്ട ഡി.വൈ.എഫ്.ഐ നേതാവിനെ ബ്രാഞ്ച് സെക്രട്ടറിയാക്കി. സി.പി.എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പരിധിയിലെ ബ്രാഞ്ചിന്റെ സെക്രട്ടറിയായാണ് യുവനേതാവിനെ തിരഞ്ഞെടുത്തത്. നടപടിക്കെതിരേ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പരാതിയുയര്‍ത്തി രംഗത്തുവന്നു.
ഏതാനും മാസം മുന്‍പാണ് പ്രദേശത്തെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി യുവനേതാവിന്റെ വീട്ടില്‍ നടത്തിയ വിരുന്ന് വിവാദമായത്. പലഭാഗങ്ങളില്‍നിന്നുള്ള ഒട്ടേറെ കേസുകളില്‍ പ്രതികളായവര്‍ വിരുന്നിനെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പാര്‍ട്ടിതലത്തിലും പൊലീസും അന്വേഷണം നടത്തി. യാദൃച്ഛികമായുള്ള കൂടിക്കാഴ്ചയാണെന്നു കണ്ടെത്തി യുവനേതാവിനു പൊലീസ് താക്കീതു നല്‍കി വിട്ടിരുന്നു. പാര്‍ട്ടിയും നടപടികളൊന്നുമെടുത്തിരുന്നില്ല.
എന്നാല്‍, യുവാവ് അംഗത്വം ലഭിച്ചപ്പോള്‍മുതല്‍ പത്താംവാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കേസുകളൊന്നും ഇയാളുടെ പേരിലില്ലെന്നും അനാവശ്യമായി വിമര്‍ശനങ്ങളുയര്‍ത്തി പാര്‍ട്ടിയെ ഇകഴ്ത്താനുള്ള നീക്കമാണ് പ്രചാരണത്തിനു പിന്നിലെന്നുമാണ് നേതാക്കള്‍ പറയുന്നത്.