X

‘ടിപി കേസ് പ്രതികളെ സിപിഎമ്മിനും സർക്കാരിനും ഭയം; അടിയന്തരപ്രമേയത്തിന് സ്പീക്കറല്ല, മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്’

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് സിപിഎമ്മും സര്‍ക്കാരും ഭയക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്തിറങ്ങി നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതികളെ ഭയന്നാണ് സര്‍ക്കാരും സിപിഎമ്മും ജീവിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. ഇതു ഭയന്നാണ് ശിക്ഷായില്‍ ഉള്‍പ്പെടെ ഇളവ് നല്‍കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ക്രൂരമായ കൊലപാതകം നടത്തിയ പ്രതികളെ സിപിഎം പോലുള്ള പാര്‍ട്ടി എത്രമാത്രം ചേര്‍ത്തുപിടിക്കുന്നു എന്നതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിതെന്നും അടിയന്തര പ്രമേയത്തിന് സ്പീക്കറല്ല, മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് മീഡിയാ റൂമില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

webdesk13: