കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും അത് പ്രതീക്ഷിച്ചതാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.നീതിപൂര്‍വ്വമായ അന്വേഷണം എ ഡിഎമ്മിന്റെ മരണത്തില്‍ നടന്നിട്ടില്ല. അത് ചരിത്രത്തിലെ വലിയ നഗ്‌നമായ നിയമലംഘനമാണ്.
മുഖ്യമന്ത്രിയും സിപിഎമ്മുമാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി പി ദിവ്യയെ സംരക്ഷിക്കുന്നത്.ശരിയായ രീതിയില്‍ പോലീസ് അന്വേഷണം പോകുമെന്ന് കരുതുന്നുമില്ല.കാരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നവരുണ്ട്.
അതിനാലാണ് പി പി ദിവ്യയെ ആത്മഹത്യാപ്രേരണത്തിന് കേസ് എടുത്തിട്ട് പതിമൂന്ന് ദിവസം വരെ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്.കോടതിവിധി തിരിച്ചടി ആയപ്പോള്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സര്‍ക്കാര്‍ ദിവ്യയ്ക്ക് കീഴടങ്ങാനുളള അവസരം ഒരുക്കി.എല്ലാ സഹായവും പി പി ദിവ്യയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.കുറ്റാരോപിതയായ പി പി ദിവ്യയെ സംരക്ഷിക്കുകയും, എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയുമാണ് സിപിഎം ചെയ്യുന്നത്. സിപിഎമ്മും സര്‍ക്കാരും എഡിഎമ്മിന്റെ മരണത്തിനു ഉത്തരവാദിയായ പി പി ദിവ്യയെ സംരക്ഷിക്കുന്നതിലൂടെ ഈ കേസില്‍ കുറ്റക്കാരാണ്.
എല്ലാവര്‍ക്കും എഡിഎമ്മിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.എന്നാല്‍ എഡിഎം ആത്മഹത്യ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.ഇതുപോലൊരു ദുരവസ്ഥ ഉണ്ടായത് ഒരു സിപിഎം കുടുംബത്തിനാണ്.എന്നിട്ട് പോലും മുഖ്യമന്ത്രി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ തയ്യാറായില്ല.അതുകൊണ്ടുതന്നെ എഡി എമ്മിന്റെ കുടുംബത്തിന് പോലീസ് ഈ കേസ് അന്വേഷിച്ചാല്‍ നീതികിട്ടില്ല.