മൂന്നാര്‍ കയ്യേറ്റത്തിന്റെ പേരില്‍ ഇടതുമുന്നണിയില്‍ ഘടകക്ഷികള്‍ തമ്മിലുള്ള പോര് മുറുകുന്നു. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ക്കെതിരെ കടുത്ത വിമര്‍ശനമാണ് സി.പിഎമ്മിന്റെ അകത്ത് നിന്നുയരുന്നത്. സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റമൊഴിപ്പിക്കാനാണ് മന്ത്രിക്ക് താല്‍പര്യമെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഭാഗമായി പല നേതാക്കന്മാരും ഒളിഞ്ഞു തെളിഞ്ഞും സ്ി.പി.ഐ യെ ആക്രമിക്കുന്നുണ്ട്.
ഇടുക്കി പാപ്പാത്തിചോലയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കും ഭൂമിയുണ്ടെന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്റെ പുതിയ വെളിപ്പെടുത്തല്‍. ഇടുക്കിയില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ ശത്രുത ഇല്ല. എന്നാല്‍ സിപിഐയുടെ ചില നിലപാടുകളോട് യോജിപ്പില്ല!. സിപിഐ പ്രവര്‍ത്തകര്‍ കൈവശം വെച്ചിരിക്കുവന്ന ഭൂമി എന്തുകൊണ്ടാണ് വിട്ടുനല്‍കാത്തതെന്നും ജയചന്ദ്രന്‍ ചോദിച്ചു.