X

വഖഫ് സമരത്തെ തകര്‍ക്കാനാണ് സിപിഎം വര്‍ഗീയത ആരോപിക്കുന്നത്; വില കുറഞ്ഞ സി.പി.എം തന്ത്രമാണിത്: പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്ന വിഷയത്തില്‍ പ്രക്ഷോഭ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭീഷണിക്ക് മറുപടി നല്‍ക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി. വഖഫ് സമരത്തില്‍ നിന്ന് മുസ്‌ലിം ലീഗിന് പിന്മാറുന്നതാണ് നല്ലതെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ വിരുദ്ധ സമരത്തെ തകര്‍ക്കാനാണ് സിപിഎം വര്‍ഗീയത ആരോപിക്കുന്നതെന്നും ഭരണഘടനാ അവകാശത്തിന് വേണ്ടിയുള്ളതാണ് സമരമാണ് നങ്ങള്‍ നടത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഓര്‍മപ്പെടുത്തി. വില കുറഞ്ഞ സി.പി.എം തന്ത്രമാണിതെന്നും കെ.റെയില്‍ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Test User: