ഹിറ്റ്ലറേക്കാള്‍, മോദിയേക്കാള്‍, യോഗി ആദിത്യനാഥിനേക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.പ്രതിഷേധം പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരെ എന്തടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്? പ്രവര്‍ത്തകരെ ചവിട്ടിക്കൂട്ടിയ ഇ.പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ ഇ.പി.ജയരാജനെ വെല്ലുവിളിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട പോലെ പെരുമാറിയത് ജയരാജനാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എമ്മാണ് ഭീകര പ്രവര്‍ത്തനം നടത്തുന്നത്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നവരാണിവര്. ഭീകര സംഘടനകളെ പോലും തോല്‍പ്പിക്കുന്നവരാണ് സിപിഎം. വിമാനത്തില്‍ വെടിയുണ്ടമായി പോയതാരാണെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കണ്ട. എന്നെയും കെ.പി.സി.സി പ്രസിഡന്റിനേയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന സിപിഎം വെല്ലുവിളി സ്വീകരിക്കുന്നു. പേടിച്ചോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ല അദ്ദേഹം ഓര്‍മിപ്പിച്ചു.