കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് യുവാക്കളുടെ ഒഴുക്കുള്ളതായി പാര്‍ട്ടിയുടെ തന്നെ വിലയിരുത്തല്‍. ബംഗാളില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായി കുറയുന്നതായും അവര്‍ ബി.ജെ.പിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നതായുമാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഘടക്കത്തില്‍ നിന്നുതന്നെ പുറത്ത് വന്ന ആഭ്യന്തര രേഖ പ്രകാരം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാമ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 18 നും 31 നും ഇടയില്‍ പ്രായമുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടുണ്ട്.
1977 മുതല്‍ 2011 വരെ തുടര്‍ച്ചയായ 34 വര്‍ഷങ്ങള്‍ പശ്ചിമ ബംഗാള്‍ ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്‍പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്‍ പ്രധാന പ്രതിപക്ഷം. പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാള്‍ സിപിഎമ്മില്‍ അംഗങ്ങളായി 2.65 ലക്ഷം ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പരിശീലന പരിപാടികളും മറ്റും പാര്‍ട്ടി സംഘടിപ്പിക്കാതെ വന്നതോടെ 2017ല്‍ നിരവധി അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും ഇല്ലാതായതായി ആഭ്യന്തര രേഖ പറയുന്നു. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിത്തെയാണ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാറിന്റെ കാലാവധി 2021 മെയ് 27 ന് അവസാനിക്കും.