X

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വ്യാപക അഴിച്ചുപണി

തൃശൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വ്യാപക അഴിച്ചുപണി. സി.ഐടിയു മുന്‍ സെക്രട്ടറി സി രവീന്ദ്രനാഥ് ഉള്‍പ്പെട ഏഴു പേര്‍ പുറത്താകും. മുന്‍ എക്‌സൈസ് മന്ത്രി പി.കെ ഗുരുദാസന്‍, സി.പിഎം എം.എല്‍.എ ആയിരുന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍, പത്തനംതിട്ടയില്‍ നിന്നുള്ള ആര്‍. ഉണ്ണികൃഷ്ണപ്പിള്ള, ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി, മുന്‍ എം. പി ടി.കെ ഹംസ, മലപ്പുറം മുന്‍ ജില്ല സെക്രട്ടറി പി.കെ വാസുദേവന്‍, വയനാട് നിന്നുള്ള പി. മുഹമ്മദ് എന്നിവരാണ് പുറത്താകുന്നവര്‍.

പ്രായാധിക്യമാണ് പലരുടെയും പുറത്തുപോകലിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം സീനിയര്‍ നേതാവായ വി.എസ് അച്ചുതാനന്ദനെ കമ്മിറ്റിയില്‍ നിലനിര്‍ത്തും. ഡി.വൈ.എഫ്. ഐ അഖിലേന്ത്യ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍, മുന്‍ കുറ്റിയാടി എം.എല്‍.എ കെ.കെ ലതിക, മുന്‍ അഴീക്കോട് എം. എല്‍ .എ പ്രകാശന്‍ മാസ്റ്റര്‍, പാലക്കാട് നിന്നുള്ള പി.കെ സലീഖ, ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി,തൃശൂര്‍ മുന്‍ മേയറും മുന്‍ എം. പി എ വിജയരാഘവന്റെ ഭാര്യയുമായ പ്രൊഫ. ആര്‍ ബിന്ദു, സി. ഐ.ടിയു നേതാവ് സി.കെ മണിശങ്കര്‍ എന്നിവര്‍ പുതിയതായി ഇടം നേടുന്നവരില്‍പ്പെടും.

chandrika: