ഷംസീറിന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്ത് ധുവീകരണത്തിന് ശ്രമിക്കുന്നു’, സിപിഎം ഏതെങ്കിലും മതത്തിനോ വിശ്വാസികള്‍ക്കോ എതിരായി നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ലെന്ന് എംവി ഗോവിന്ദന്‍
മാപ്പ് പറയാനും തിരുത്താനുമില്ല. ഞങ്ങള്‍ മതവിശ്വാസത്തിന് എതിരല്ല. വൈരുധ്യാത്മക വാദമാണ് ഞങ്ങളുടേത്. ഉള്ളത് ഉള്ളതുപോലെ കണ്ട് മുന്നോട്ടുപോകുകയാണ് . കൃത്യതയാര്‍ന്ന സമീപനം ഞങ്ങള്‍ക്ക് വിശ്വാസികളെ സംബന്ധിച്ചുണ്ട്. വിശ്വാസികളുടെ കാര്യത്തില്‍ വിയോജിപ്പുകളുമുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പ്രധാനമന്ത്രി പരികര്‍മിയെ പോലെ പോയത് ശരിയാണോ? അമ്പലത്തില്‍ പോകാനുള്ള അവകാശത്തിനും പോരാടും. വഴിപാടും മറ്റും എതിര്‍ക്കേണ്ടതില്ല. പക്ഷേ അതിനെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിലാണ് എതിര്‍പ്പ്. നെഹ്രു പറഞ്ഞതുതന്നെയാണ് ശംസീര്‍ പറഞ്ഞതെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഗണപതിയെയും വിമാനം കണ്ടുപിടിച്ചതിനെയും പറ്റി ശംസീര്‍ നടത്തിയ പ്രസ്താവന വിവാദമാകുകയും എന്‍.എസ്.എസ് ഉള്‍പ്പെടെ സമരവുമായി രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ വിശദീകരണം.