മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ വീണ്ടും ബി.ജെ.പി-സി.പി.എം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. സി.പി.ഐ.എം പ്രവര്‍ത്തകരായ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന സുധീര്‍, ശ്രീജിത്ത് എന്നിവരെ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആര്‍.എസ്.എസ് സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു എന്ന് സി.പി.ഐ.എം ആരോപിച്ചു.
.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.