ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവരെ മുസ്‌ലിം തീവ്രവാദികളെന്ന് പറഞ്ഞ് അധിക്ഷേപിച്ച സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് മറുപടിയുമായി സി.പി.ഐ.എം എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ മുനീര്‍ വലിയപറമ്പ്. കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലിലായിരുന്നു വിജയരാഘവന്റെ ആരോപണം.
ഞങ്ങള്‍ ത്രീവ്രവാദികളാണെങ്കില്‍ തീവ്രവാദം പഠിപ്പിക്കാന്‍ വേണ്ടിയാണോ തന്റെ വീട്ടില്‍ വെച്ച പാര്‍ട്ടി യോഗം നടത്തിയതെന്ന ചോദ്യമുയര്‍ത്തിയാണ് മുനീര്‍ ചോദിക്കുന്നത്. സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിജയരാഘവന് മറുപടിയുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാനും എന്റെ ജേഷ്ഠന്‍ സമീറും ഏ.ആര്‍ നഗര്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരാണ് സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ.. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് അങ്ങിനെയാണ്..എങ്കില്‍ വേങ്ങര തിരഞ്ഞെടുപ്പിന് വന്ന സമയത്ത് എന്തിനാണ് എന്റെ വീട്ടില്‍ അന്ന് പാര്‍ട്ടി യോഗം നടത്തിയത് ഈ തീവ്രവാദം പടിപ്പിക്കാനോ?
കഴിഞ്ഞ ദിവസം മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. അവിടെ ദേശീയ പാത അളക്കുമ്പോള്‍ കുറച്ച് മുസ്‌ലിം തീവ്രവാദികള്‍ ഇതിന്റെ അകത്ത് നുഴഞ്ഞ് കയറി വലിയ കുഴപ്പമുണ്ടാക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എ.ആര്‍ നഗറിര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കൂടിയായ മുനീര്‍ തന്റെ ഫെയ.്‌സ്ബുക്കില്‍ ഇത്തരമൊരു കുറിപ്പിട്ടത്.
തീവ്രവാദം പഠിപ്പിക്കാനാണോ എന്റെ വീട്ടില്‍ യോഗം ചേര്‍ന്നത്
വിജയ രാഘവന്റെ തീവ്രവാദി ആരോപണത്തിന് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ മറുപടി
ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവരെ മുസ്‌ലിം തീവ്രവാദികളെന്ന് പറഞ്ഞ് അധിക്ഷേപിച്ച സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് മറുപടിയുമായി സി.പി.ഐ.എം എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ മുനീര്‍ വലിയപറമ്പ്. കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലിലായിരുന്നു വിജയരാഘവന്റെ ആരോപണം.
ഞങ്ങള്‍ ത്രീവ്രവാദികളാണെങ്കില്‍ തീവ്രവാദം പഠിപ്പിക്കാന്‍ വേണ്ടിയാണോ തന്റെ വീട്ടില്‍ വെച്ച പാര്‍ട്ടി യോഗം നടത്തിയതെന്ന ചോദ്യമുയര്‍ത്തിയാണ് മുനീര്‍ ചോദിക്കുന്നത്. സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിജയരാഘവന് മറുപടിയുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാനും എന്റെ ജേഷ്ഠന്‍ സമീറും ഏ.ആര്‍ നഗര്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരാണ് സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ.. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് അങ്ങിനെയാണ്..എങ്കില്‍ വേങ്ങര തിരഞ്ഞെടുപ്പിന് വന്ന സമയത്ത് എന്തിനാണ് എന്റെ വീട്ടില്‍ അന്ന് പാര്‍ട്ടി യോഗം നടത്തിയത് ഈ തീവ്രവാദം പടിപ്പിക്കാനോ?
കഴിഞ്ഞ ദിവസം മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. അവിടെ ദേശീയ പാത അളക്കുമ്പോള്‍ കുറച്ച് മുസ്‌ലിം തീവ്രവാദികള്‍ ഇതിന്റെ അകത്ത് നുഴഞ്ഞ് കയറി വലിയ കുഴപ്പമുണ്ടാക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എ.ആര്‍ നഗറിര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കൂടിയായ മുനീര്‍ തന്റെ ഫെയ.്‌സ്ബുക്കില്‍ ഇത്തരമൊരു കുറിപ്പിട്ടത്. തീവ്രവാദം പഠിപ്പിക്കാനാണോ എന്റെ വീട്ടില്‍ യോഗം ചേര്‍ന്നത്