X

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം; സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കൊട്ടാരക്കര: പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ ചൊല്ലി കൊല്ലം കൊട്ടാരക്കരയില്‍ സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നലെ അര്‍ധരാത്രി പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി വിമതരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൈലം പഞ്ചായത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് വിമതരായി രംഗത്തു വന്ന മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന്‍, ലോക്കല്‍ കമ്മിറ്റി അംഗം ശ്രീകുമാര്‍ എന്നിവരടക്കം നാലുപേരെ സി പി എം പുറത്താക്കിയിരുന്നു. ഇതില്‍ ശ്രീകുമാറിന്റെ അനുയായികളും ശ്രീകുമാറിനെതിരെ മല്‍സരിക്കുന്ന സി പി എം ഏരിയ കമ്മിറ്റി അംഗം കോട്ടാത്തല ബേബിയുടെ അനുയായികളും തമ്മിലായിരുന്നു സംഘര്‍ഷം.

കമ്പി വടി കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ തന്നെ അനുകൂലിക്കുന്ന ആര്‍ക്കും പങ്കില്ലെന്നാണ് വിമത നേതാവ് ശ്രീകുമാറിന്റെ വിശദീകരണം.

Test User: