X
    Categories: keralaNews

അനധികൃത സ്വത്ത് സമ്പാദനം: സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു

 

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അച്ചടക്കനടപടിയ്ക്ക് വിധേയനായ കളമശ്ശേരി ഏരിയ മുന്‍ സെക്രട്ടറി സക്കീര്‍ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. എറണാകുളം ജില്ലാ കമ്മിറ്റിയാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്.

സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. പാര്‍ട്ടി കമ്മിറ്റി അംഗമെന്ന നിലയ്ക്കാണ് തിരിച്ചെടുത്തതെങ്കിലും പാര്‍ട്ടിയില്‍ സക്കീര്‍ഹുസൈന്റെ സ്വാധീനം വ്യക്തമാക്കുന്നതാണ് തിരിച്ചെടുക്കല്‍ നടപടി.
അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.

സക്കീര്‍ഹുസൈന്‍ പത്ത് വര്‍ഷത്തിനിടെ അഞ്ച് വീട് വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രണ്ട് സെന്റ് സ്ഥലത്തെ വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ 76 ലക്ഷം രൂപയ്ക്കാണ് അവസാനം വീടുവാങ്ങിയത്. 2016ല്‍ നടത്തിയ വിദേശയാത്ര പാര്‍ട്ടിയില്‍ നിന്ന് മറച്ചുവെച്ചതായും ആരോപണമുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: