തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി നിര്‍ത്തിവെച്ച തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ അപാകതക്കെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് രമേശ് തുറന്നടിച്ചത്. സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റി അച്ചടിച്ചു എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഡയറിയുടെ അച്ചടി തന്നെ നിര്‍ത്തിവച്ചതായി അറിയിച്ച രമേശ്, ഒരു ഡയറി പോലും നേരെ ചൊവ്വേ അച്ചടിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന് സര്‍ക്കാറിനെ കളിയാക്കാനും മറന്നില്ല.
ഘടക കക്ഷിക്കിടയില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവമാണ് ഇതിനെല്ലാം കാരണമെന്നും രമേശ് ആരോപിച്ചു. സാധാരണ മുഖ്യമന്ത്രിയുടെ പേര് കഴിഞ്ഞാല്‍ മന്ത്രിമാരുടെ പേരുകള്‍ അക്ഷരമാലാ ക്രമത്തില്‍ അച്ചടിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അതുമാറ്റി. സിപിഎം മന്ത്രിമാരുടെ പേരുകള്‍ ചേര്‍ത്ത ശേഷമാണ് സിപിഐ മന്ത്രിമാരുടെ പേരുകള്‍ അച്ചടിച്ചത്. ഇതാണ് പ്രശ്്‌നങ്ങള്‍ക്കു കാരണമെന്നും സിപിഐയുടെ പരാതിയിലാണ് അച്ചടി തന്നെ നിര്‍ത്തിവച്ചതെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ 40,000 ഡയറികകള്‍ അച്ചടിച്ച് കഴിഞ്ഞതായും നിരുത്തരവാദിത്വം നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ നികുതിപ്പണമാണ് പാഴാകുന്നതും ചെന്നിത്തല കുറ്റപ്പെടുത്തി. പടലപ്പിണക്കത്തിന്റെ പേരില്‍ പാഴാക്കുന്ന ഓരോ ചില്ലിക്കാശിനും ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.