കെ.പി ജലീല്‍
സി.പി.എമ്മിലെ അഴിമതി വലിയവിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കെ എവിടേക്കാണ ്‌സി.പി.എം പോയിക്കൊണ്ടിരിക്കുന്നതെന്ന് പുതിയ ചോദ്യം ഉയര്‍ത്തുന്നു. രാജ്യത്ത് സി.പി.എം അവശേഷിക്കുന്ന ഏകസംസ്ഥാനമായ കേരളത്തില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലധികമായി തുടര്‍ന്നുവരുന്ന വന്‍സാമ്പത്തിക ഇടപാടുകളുടെകൂടി ഫലമാണ് ഈ വിവാദം. കമ്യൂണിസത്തില്‍നിന്ന് വഴിപിരിഞ്ഞ് സി.പി.എംനേതാക്കള്‍ സമ്പത്തിന്റെ പിന്നില്‍ പാഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. സാമ്പത്തികഇടപാടുകള്‍ സുതാര്യമായിരിക്കണമെന്നും ലളിതജീവിതമാകണം പാര്‍ട്ടിക്കാരുടെ ശൈലിയെന്നുമാണ് കമ്യൂണിസത്തിന്റെ ആദര്‍ശം. അത് ഇന്ത്യന്‍കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പ്രമുഖപാര്‍ട്ടിയായ സി.പി.എം കയ്യൊഴിഞ്ഞിട്ട് അധികകാലമായി. പിണറായി വിജയനെയാണ് ജനം ഇതിന് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് സി.പി.എം സമ്പത്തിന്റെ കുന്നുകൂട്ടല്‍ നടത്തിയത്. 16 വര്‍ഷത്തോളം പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാകുകയും പാര്‍ട്ടിയെയും മുന്നണിയെയും ബംഗാള്‍ മോഡലില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചതും പിണറായിക്ക് വലിയകയ്യടി നേടിക്കൊടുത്തിരുന്നു.
എന്നാല്‍ അതെല്ലാം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇതല്ല പാര്‍ട്ടിനയമെന്നും മുന്‍മുഖ്യമന്ത്രികൂടിയായ സി.പി.എംനേതാവ് വി.എസ് അച്യുതാനന്ദന്‍ പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഡാങ്കേയുടെ നയമാണ് പിണറായി പിന്തുടരുന്നതെന്ന് പറഞ്ഞ വി.എസ് ഇതിനായി പാര്‍ട്ടിക്കകത്ത് വലിയപോരാട്ടം നടത്തുകയും അതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തത് കേരളം കണ്ടതാണ്. ഇതിന്റെ പരിണിതഫലമാണ ്പി.ജയരാജനും ഇ.പി ജയരാജനും തമ്മിലുള്ള തര്‍ക്കവും പാര്‍ട്ടി പ്രതിരോധത്തിലാകുന്നതും. കണ്ണൂരിലെ സ്വകാര്യ റീസോര്‍ട്ട് കുന്നിടിച്ചാണെന്നും ഇ.പി ജയരാജന്റെ ഭാര്യയും മകനുമാണ ്ഇതിന്റെ ഡയറക്ടര്‍മാരുമാണെന്നാണ് പി.ജയരാജന്‍ ആരോപണമായി ഉന്നയിക്കുന്നത്. ഇത് പാര്‍ട്ടിയുടെ നയത്തിനെതിരാണെന്ന് പി.ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. പുറത്ത് ഇതാണ് കാരണമെന്ന് പറഞ്ഞാലും ഇ.പിയും പി.യും തമ്മിലുള്ള പോരിലേക്ക് എത്തിയത് കണ്ണൂരിലെ വ്യക്തിപരമായ അധികാര പോരാട്ടമാണ്. പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം. കോടിയേരിയുടെ സഹായത്തോടെയാണ് പിണറായി ഇതെല്ലാംചെയ്തത്. ഇതിന് ഒരുപകരംവീട്ടലാണ് പി.ജയരാജന്‍ ഉന്നമിടുന്നത്. ഇ.പിയും പിണറായിയും തമ്മില്‍ ഇടയാന്‍ കാത്തിരുന്നുവെന്ന് മാത്രം.
എം.വി ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിക്കിയതാണ് പിണറായിയുമായി ഇ.പിയെ ഇടയാന്‍ ഇടയാക്കിയത്. തെറ്റുതിരുത്തല്‍ രേഖ പാസാക്കിയാണ് കഴിഞ്ഞദിവസം സംസ്ഥാനകമ്മിറ്റി പിരിഞ്ഞത്. ഇത് പ്രാദേശികനേതാക്കള്‍ക്കുവേണ്ടിയാണെന്ന് കരുതിയെങ്കിലും അതല്ല ഇ.പിയുടെ കാര്യത്തിലാണ് എന്നാണ ്‌വ്യക്തമായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ പിണറായിയെക്കൂടി പ്രതിക്കൂട്ടിലാക്കലാണ് പി.ജയരാജന്‍ ലക്ഷ്യമിടുന്നത്. ഒരുവെടിക്ക് രണ്ടുപക്ഷികള്‍ ! ‘പി.ജെ.ആര്‍മി’ യുടെ പേരില്‍ പാര്‍ട്ടിയുടെ ശാസന കേട്ടയാളാണ് പി.ജയരാജന്‍. ആണ തക്കത്തിന് പി.യെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇവിടെ പ്രതീക്ഷിക്കാത്ത തോല്‍വി നേരിടുകയും ചെയ്തു. ഇതാണ് പി.ജയരാജനിലെ പക വര്‍ധിപ്പിച്ചത്.
സി.പി.എം മാത്രമല്ല, ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രംതന്നെ നേതാക്കളുടെ പകയുടെയും നിഷ്‌കാസനത്തിന്റെയും കൂട്ടക്കൊലയുടെയുമൊക്കെയാണ്. കുടിപ്പകയുടെ കൂടാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍. സ്റ്റാലിന്‍മുതല്‍ ക്രൂഷ്‌ചേവും ബ്ര്ഷ്‌നേവുമെല്ലാം ഇത് നടത്തിയവരാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇത് കണ്ടതാണ്. കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ കാരണവും മറ്റൊന്നല്ല. അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി..എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. ഇ.പി ജയരാജന്റെ വാക്കുകള്‍ പോലെ കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നേടിയെങ്കിലും അതിന്റെമറവില്‍ പണം കുന്നുകൂട്ടുകയും അഴിമതി വ്യാപകമാക്കുകയും ചെയ്തതാണ് സി.പി.എമ്മിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസുകളെല്ലാം എ.സി മണിമന്ദിരങ്ങളായത് പിണറായിയുടെ കാലത്താണ്. കൈരളി ചാനലിന്റെ പേരില്‍ കുത്തകകളുമായി ചങ്ങാത്തംകൂടി. അധികാരത്തിന് പണം അനിവാര്യമാണെന്ന നയമാണ് ഔദ്യോഗികപക്ഷം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നിന്നയാളാണ് പിണറായിയും ഇ.പിയും കോടിയേരിയുമെല്ലാം. കോടിയേരിയുടെ മക്കള്‍ അഴിമതിക്ക് വിധേയരായപ്പോള്‍ ഇത് വ്യക്തമായിരുന്നു. പിണറായിയുടെ മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോയതും ഇതിന്റെ ലക്ഷണമായിരുന്നു. അന്ന് അതിനെയെല്ലാം ന്യായീകരി്ക്കുന്ന രീതിയാണ് പിണറായിയുടെ നേതൃത്വത്തിലെ ഔദ്യോഗികഗ്രൂപ്പ് സ്വീകരിച്ചത്. അന്തരിച്ച സി.പി.എംനേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇക്കാര്യം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.