X
    Categories: keralaNews

സഖാക്കള്‍ വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ നേതാക്കളുടെ സുഖവാസം…!

സഖാക്കളായ കമ്യൂണിസ്റ്റ് -ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും ഒരുനേരത്തെ അന്നത്തിന് വീര്‍പ്പുമുട്ടുന്ന അവസരത്തില്‍ നേതാക്കള്‍ സുഖലോലുപരായി കഴിയുകയാണെന്ന് ട്രോള്‍. യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമുമായി ബന്ധപ്പെട്ട ആഢംബരജീവിതമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിന്തക്കുവേണ്ടി രണ്ട് രൂപ സെസ്സ് കൊടുക്കുന്നതില്‍ തെറ്റില്ലെന്നും സഖാക്കളുടെ നേതാക്കള്‍ ഇപ്പോഴും പരിപ്പുവടയും കട്ടന്‍ചായയും കുടിക്കണോ എന്നൊക്കെയാണ് ട്രോള്‍.
ചിന്തയുടെ വാടകഫ്‌ളാറ്റിന് പ്രതിദിനം 8000 രൂപ വാടകയുണ്ടായിരുന്നതായാണ് വാര്‍ത്ത. ഇത് ശരിവെച്ച് തനിക്കും അമ്മക്കും വേണ്ടിയാണ് താനിങ്ങനെ താമസിച്ചതെന്നാണ് ചിന്ത പറയുന്നത്. ഒന്നരകൊല്ലത്തിനിടെ 38 ലക്ഷം രൂപ വാടകയിനത്തില്‍ ചിന്ത നല്‍കിയതെങ്ങനെയെന്നും ചോദ്യമുണ്ട്.
അടുത്തിടെയാണ് ഇടതുമുന്നണ ികണ്‍വീനര്‍ ഇ.പി ജയരാജന്‍ പരിസ്ഥിതി ലോലപ്രദേശത്ത് റീസോര്ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നത്. ചിന്തയുടെ ഹോട്ടലും പരിസ്ഥിതിനിയമം ലംഘിച്ച് പണിതതാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. വീ ട്ടില്‍ അറ്റാച്ഡ് ബാത്ത് മുറിയില്ലെന്നും അതിനാലാണ് ഫ്‌ളാറ്റില്‍ താമസിച്ചതെന്നുമാണ് ന്യായീകരണം.

അടുത്തിടെ ചിന്ത എട്ടരലക്ഷം രൂപശമ്പളകുടിശിക എഴുതിവാങ്ങുകയും ശമ്പളം അരലക്ഷം രൂപ വര്‍ധിപ്പിക്കുകയുംചെയ്തിരുന്നു.മറ്റൊരു സി.പി.എം വനിതാ നേതാവ് തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രനെതിരെ ഉയര്‍ന്നത് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ സി.പി.എം ജില്ലാസെക്രട്ടറിക്ക് കത്തെഴുതിയെന്നായിരുന്നു.

 

Chandrika Web: