പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാനാകില്ല: സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ പിണറായിക്കെതിരായ കൈതോലപ്പായ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ. മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുകയാണെന്നും ഇതിലൊന്നും പാര്‍ട്ടി തളരില്ലെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു. കൈതോലപ്പായയില്‍ കെട്ട് രണ്ടുകോടി രൂപ ദേശാഭിമാനിയുടെ ഓഫീസില്‍ നിന്ന് പിണറായി വിജയന്‍ കടത്തിയെന്ന് മുന്‍ സഹപത്രാധിപര്‍ ജി.ശക്തിധരനാണ് സൂചിപ്പിച്ചത്. ഇതിന്മേല്‍ ഒരാഴ്ചയായി മിണ്ടാതിരുന്ന ഗോവിന്ദനാണ് ഇപ്പോള്‍ സൂര്യനോട് പിണറായിയെ ഉപമിച്ച് രംഗത്തെത്തിയത്. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും ആരോപണം തള്ളിയെങ്കിലും ഇതേക്കുറിച്ച് കാര്യകാരണസഹിതമുള്ള വിശദീകരണം ഇതുവരെയും നല്‍കിയിട്ടില്ല. പിണറായിയോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ എറണാകുളം സ്വദേശിയായ വ്യക്തിയോ ആരോപണം ഇതുവരെയും കണ്ടതായി നടിക്കുന്നില്ല.
കൈതോലപ്പായ: പിണറായിയെ സൂര്യനോട് ഉപമിച്ച് എം.വി ഗോവിന്ദന്‍
Tags: allegationcpim