പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പശു രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച് സിപിഎം. ബിഹാര്‍ സിപിഐഎമ്മിന്റെ ഔദ്യോഗിക പേജിലാണ് ഗോസംരക്ഷകര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് സിപിഎം എത്തിയിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ മലയാളത്തില്‍ കമന്റുകള്‍ നിറയുകയാണ്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്‌മൈലിയും കമന്റും കിട്ടിയ പോസ്റ്റായി ഇതുമാറിയിരിക്കുന്നു. കേരളത്തിലെ ട്രോളന്‍മാരും ഈ പോസ്റ്റില്‍ നിന്നും ആശയം സ്വീകരിച്ച് ട്രോളുകള്‍ ഇറക്കിയിട്ടുണ്ട്.
പശു രാഷ്ട്രീയത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സിപിഎം ഗോസംരക്ഷകരായി ബിഹാറില്‍ മാറുന്നു എന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പശുക്കളുടെ സംരക്ഷണത്തിലും പരിപാലനത്തിലും കൂടുതല്‍ ശ്രദ്ധ വയ്ക്കുമെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു.
ബിഹാറില്‍ പശു രാഷ്ട്രീയവുമായി സിപിഎം. പശുക്കള്‍ക്ക് മികച്ച ഭക്ഷണവും വിദഗ്ധ ചികിത്സയും ലഭ്യമാക്കാന്‍ മഹാസഖ്യത്തിനും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടുചെയ്യണമെന്നാണ് പാര്‍ട്ടി ബിഹാര്‍ ഘടകത്തിന്റെ പ്രചാരണ മുദ്രാവാക്യം. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ 29 സീറ്റിലാണ് മത്സരിക്കുന്നത്. നാല് സീറ്റാണ് സിപിഎമ്മിന് മത്സരിക്കാന്‍ ലഭിച്ചത്.