വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണോ എന്ന കാര്യത്തില്‍ സിപിഐഎം ഇന്നു നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഉണ്ടായേക്കും. തീരുമാനം ഇന്നുണ്ടായേക്കും. കഴിഞ്ഞ മാസം ചേര്‍്ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയുണ്ടാക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയിലുള്ള ചര്‍്ച്ചയിലാണ് ഈ വിഷയം പരിഗണിക്കുന്നത്.
ബി.ജെ.പി ക്കെതിരായ നയ രുപീകരണം വേണമെന്ന് കഴിഞ്ഞ യോഗത്തില്‍ ആവശ്യമുയര്‍ന്നപ്പോള്‍ ഇടതു ജനാധിപത്യ പാര്‍്ട്ടികളുടെ സംഖ്യം ശക്തിപ്പെട്ടാല്‍ മതിയെന്നും ഇതിന് ഇടതു ജനാധിപത്യ മുന്നണി തന്നെ മതിയെന്നും നിര്‍ദ്ദേശം വന്നിരുന്നു. കോണ്‍ഗ്രസ്സുമായോ പ്രാദേശിക പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്നും അന്ന് നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍
ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയിലുള്ള ചര്‍ച്ചയിലാണ് ഈ വിഷയം പരിശോധിക്കുക. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയുണ്ടാക്കാന്‍ സാധിച്ചില്ല.
രാഷ്ട്രീയ എതിരാളികളായി പ്രഖ്യാപിച്ച ബിജെപിക്കെതിരെ ദേശീയതലത്തില്‍ നയരൂപീകരണം വേണമെന്ന ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുപാര്‍ട്ടികളുടെ സഖ്യം ശക്തിപ്പെടുത്തണമെന്നും ഇടതു ജനാധിപത്യ മുന്നണി മതിയെന്നും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ 2004നു സമാനമായി ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള നിലപാട് വേണമെന്നാണ് സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കും മോഡി സര്‍ക്കാരിനും എതിരായി രാഷ്ട്രീയ ബദല്‍ എന്ന നീക്കം നടക്കുന്ന സാഹചര്യത്തില്‍ സിപിഎം പിബി തീരുമാനങ്ങള്‍ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റ ശത്രുവായി കണ്ട് നേരിടാനുള്ള ഇടം നയത്തിലുണ്ടാവണം എന്ന വാദമാകും യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ ഇന്ന് ഉന്നയിക്കുക.