സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന പ്രതിരോധയാത്രയില്‍ സ്‌കൂള്‍ ബസ്സുകളില്‍ ആളെയെത്തിച്ചത് വിവാദമായിരിക്കെ വിശദീകരണവുമായി ഗോവിന്ദന്‍. അതില്‍ തെറ്റില്ലെന്നും സ്‌കൂള്‍ബസ്സുകളുടെ പെര്‍മിറ്റിനുള്ള നിബന്ധന ലംഘിച്ചിട്ടുണ്ടെങ്കില്‍ അപ്പോഴാലാചിക്കുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ പേരാമ്പ്രയിലാണ് പ്ലാന്റേഷന്‍ഹൈസ്‌കൂള്‍ ബസ്സുകള്‍ കൂട്ടത്തോടെ സമ്മേളനത്തിനായി എത്തിച്ചത്. ഇന്ന് മലപ്പുറത്ത് അത്തരത്തിലൊരു രീതിയുണ്ടാകുമോ എന്നാണ ്‌നോക്കുന്നത്. എല്ലാദിവസവും വൈകീട്ടാണ് പൊതുയോഗം.ഇവിടെയാണ് സ്‌കൂള്‍ബസ്സുകള്‍ പ്രവര്‍ത്തകരെ എത്തിക്കാനായി ഉപയോഗിക്കുന്നത്. അതിനെന്താ വാടക നല്‍കിയിട്ടാണല്ലോ എന്നാണ് ഗോവിന്ദന്റെ മറുപടി.
സ്‌കൂള്‍ ബസ്സുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് പെര്‍മിറ്റ് നല്‍കുമ്പോള്‍ ആര്‍.ടി.ഒ നിബന്ധന വെച്ചിട്ടുണ്ട്.