മലപ്പൂറം: സംസ്ഥാന സമ്മേളനത്തിനി്‌ടെ സി.പി.ഐയില്‍ പൊട്ടിത്തെറി. സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെ പരാതിയുമായി ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായില്‍ പരാതി നല്‍കി. കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതിയില്‍ മൂന്നുവര്‍ഷമായി നേതൃത്വം വേട്ടയാടുന്നുവെന്ന് ഇസ്മായില്‍ പറയുന്നു. തന്നെ ഇകഴ്ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്നും അല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ഇസ്മായില്‍ പറഞ്ഞു.
ഇസ്മായിലിനെതിരെ നല്‍കിയ കണ്‍ട്രോള്‍േ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. യു.എ.ഇയില്‍ ആഢംബര ജീവിതത്തില്‍ താമസിച്ചത് ശരിയായില്ല. സംഘടന പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പിഴവുകളാണ് ഇസ്മായില്‍ നടത്തുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇസ്മായിലിന്റെ കത്തിനെക്കുറിച്ച് സുധാകര്‍ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അതേസമയം, ആരോപണത്തിന് ഇസ്മയില്‍ വിശദീകരണം നല്‍കി. ദുബായ് യാത്രയുടെയും താമസത്തിന്റെയും ചെലവുകള്‍ ഒരു സുഹൃത്താണു നിര്‍വഹിച്ചതെന്നായിരുന്നു വിശദീകരണം. വിഷയത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഉറപ്പു നല്‍കിയതായി ഇസ്മായില്‍ പക്ഷം പറഞ്ഞു.