X

പാര്‍ട്ടി ഓഫീസിലേക്ക് പോയ സിപിഐ നേതാവ് കനാലില്‍ മരിച്ച നിലയില്‍

തൃശൂര്‍: സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാള സ്വദേശി കുന്നത്തുനാട് ടി.എം ബാബുവിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വീട്ടില്‍ എത്താത്തതിനെതുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍ നിന്ന് പാര്‍ട്ടി ഓഫീസിലേക്കെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബാബുവിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തത്. പൊലീസ് പ്രദേശത്ത് പരിശോധന നടത്തി വരികയാണ്.

chandrika: