X

സി.പി.ഐ ഇടഞ്ഞുതന്നെ; ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാറില്‍ പ്രമുഖ നേതാക്കള്‍ വിട്ടുനില്‍ക്കും

ഏക സിവില്‍ കോഡ് സംബന്ധിച്ച് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ സി.പി.ഐയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ല. സി.പി.ഐയെ പ്രതിനിധീകരിച്ച് ഇ കെ വിജയന്‍ എം.എല്‍.എ ആയിരിക്കും സെമിനാറില്‍ പങ്കെടുക്കുന്നത്. ദേശീയ കൗണ്‍സില്‍ ചേരുന്നതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സെമിനാറില്‍ പങ്കെടുക്കാനാവില്ലെന്നാണ് സി.പി.ഐയുടെ ന്യായീകരണം. മുന്നണിയില്‍ ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇ.കെ വിജയന്‍ എം.എല്‍.എ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.

15ന് കോഴിക്കോട് വെച്ചാണ് സി.പി.എം സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 14 മുതല്‍ 3 ദിവസമാണ് സി.പി.ഐയുടെ ദേശീയ കൗണ്‍സില്‍ യോഗം ദില്ലിയില്‍ ചേരുന്നത്. അതേസമയം, സി.പി.എം സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചതില്‍ സി.പി.ഐയ്ക്ക് എതിര്‍പ്പുണ്ടായെന്ന വിവാദങ്ങളില്‍ മറുപടിയുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു.

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. ലീഗിനെ ക്ഷണിച്ചതില്‍ സി.പി.ഐക്ക് അതൃപ്തി ഇല്ല. സി.പി.ഐ നേതാക്കളും ഏക സിവില്‍ കോഡിനെതിരായ സെമിനാറിന് എത്തുമെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, ലീഗ് വരാത്തതിനാല്‍ പരാതിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

webdesk13: