X

ഇടതു മുന്നണിയില്‍ മാണി വേണ്ട; നിലപാട് കടുപ്പിച്ച് സി.പി.ഐ കേന്ദ്ര നേതൃത്വവും

New Delhi: CPI member D Raja and his wife Annie Raja at Parliament house during the monsoon session in New Delhi on Thursday. PTI Photo by Kamal Singh(PTI8_11_2016_000067A)

ന്യൂഡല്‍ഹി: കെ.എം മാണിയെ ഇടതു മുന്നണിയില്‍ എടുക്കേണ്ടെന്ന സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം.

കേരള കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന കാനം രാജേന്ദ്രന്റെ തീരുമാനത്തോട് പൂര്‍ണമായും യോജിക്കുന്നതാണ് പാര്‍ട്ടി നിലപാടെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ മുന്നണിയില്‍ ചേര്‍ക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം സി.പി.എം-സി.പി.ഐ നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.

മാണിയെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേരളനേതൃത്വം എടുക്കട്ടെയെന്നായിരുന്നു സിപിഐ ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മാണിയുമായി മുന്നണി ബന്ധം വേണ്ടെന്ന നിലപാടില്‍ കാനം ഉറച്ചുനിന്നതോടെയാണ് പിന്തുണ പ്രഖ്യാപിച്ച് സിപിഐ കേന്ദ്ര നേതൃത്വവും രംഗത്തുവന്നത്.

chandrika: