സി.പി.ഐയുടെ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തേടെ പുറപ്പെട്ടു. നാളെ നടക്കുന്ന മാര്‍ച്ചില്‍ അര ലക്ഷം ഗവ. ഉദ്യോഗസ്ഥരാണ് പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്നലെ പല ഗവ. ജീവനക്കാരും ജോലിക്കിടെ തിരുവനന്തപുരത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. റവന്യൂ വകുപ്പില്‍ വലിയൊരു വിഭാഗം ജീവനക്കാര്‍ ജോയിന്റ് കൗണ്‍സിലില്‍ അംഗത്വുള്ളവരാണ്.വകുപ്പ് ഭരിക്കുന്നത് സി.പിഐയുടെ മന്ത്രി കെ. രാജനും. ഏതായാലും ദീപാവലി അവധി കഴിഞ്ഞ അത്യാവശ്യ കാര്യങ്ങള്‍ നടത്താനെത്തുന്ന ജനങ്ങള്‍ നാളെ വലയുമെന്ന് തീര്‍ച്ച.