X

കേരള കോണ്‍ഗ്രസിന്റെ സഹായം വേണ്ടെന്ന് സി.പി.ഐ; കാനത്തെ കൊട്ടി കോടിയേരിയും മാണിയും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷത്ത് ഘടകകക്ഷികള്‍ തമ്മില്‍ ചേരിപ്പോര്. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയും രംഗത്തുവന്നു.

കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്നു കാനത്തിനു പറയാനാവില്ല. ഒരു പാര്‍ട്ടിയുടെയും വോട്ട് വേണ്ടയെന്ന് പറയാന്‍ ഘടകക്ഷി നേതാവിന് അധികാരമില്ല. എല്‍.ഡി.എഫ് സംസ്ഥാന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മുന്നണിയിലുള്ളവര്‍ ഇങ്ങനെ വ്യത്യസ്തമായ അഭിപ്രായം പറയുന്നത് ശരിയല്ല. യു.ഡി.എഫിനെതിരെ അതൃപ്തിയുള്ള ആരുടെയും വോട്ടു സ്വീകരിക്കും.

കാനം രാജേന്ദ്രനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മാണിയുടെ മറുപടി. ചെങ്ങന്നൂരില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നതു സംബന്ധിച്ച് കേരള കോണ്‍ഗ്രസിന് വ്യക്തമായ ധാരണയുണ്ടെന്ന് മാണി തുറന്നടിച്ചു. കേരള കോണ്‍ഗ്രസിന്റെ വോട്ടുവെണ്ടെന്ന കാനത്തിന്റെ നിലപാട് സി.പി.എമ്മിനെ പരാജയപ്പെടുത്താനാണ്. സി.പി.എം തോറ്റാല്‍ സി.പി.ഐക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും മാണി പരിഹസിച്ചു.

chandrika: