X

പിണറായി മുണ്ടുടുത്ത മോദിയെന്ന് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി മുണ്ടുടുത്ത മോദിയെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ ആരോപണം. മറ്റുമന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി ഇടപെടാന്‍ ശ്രമിക്കേണ്ടെന്നും ആരോപണമുയര്‍ന്നു.

‘ മറ്റുമന്ത്രിമാരുടെ വകുപ്പുകളില്‍ കൈകടത്താന്‍ പിണറായി ശ്രമിക്കുകയാണ്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ മീറ്റിങ് വിളിച്ചത് ഇതിന് തെളിവാണ്. വകുപ്പുകളെ കുറിച്ച് അറിയില്ലെങ്കിലും എല്ലാം അറിയുമെന്ന് വരുത്തുകയാണെന്നും ആരോപണമുയര്‍ന്നു.

സിപിഐ മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച എകെ ബാലന്‍ ജനിച്ചപ്പോഴേ വിധികര്‍ത്താവോയെന്നും സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അംഗങ്ങള്‍ ചോദിച്ചു.

chandrika: