തിരുവനന്തപുരം: ലോകായുക്ത ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്ന് സി.പി.ഐ മന്ത്രിമാര്‍ ശക്തമായി തുറന്നടിച്ചു. ഇതേത്തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി.
ലോകായുക്തയുടെ തീരുമാനത്തെ തള്ളാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതിനു പകരം ആ ചുമതല പ്രത്യേക ഉന്നത സമിതിയെ ഏല്‍പ്പിക്കണമെന്നായിരുന്നു സി.പി.ഐ നിര്‍ദേശം.
ലോകായുക്തയുടെ അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാനാവില്ലെന്നാണ് സി.പി.ഐ നിലപാട്. ഗവര്‍ണര്‍ ഒപ്പുവെക്കാത്തതിനെത്തുടര്‍ന്ന് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അസാധുവായിരുന്നു. ഈ മാസം 22ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഇത് ബില്ലായി അവതിരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ എതിര്‍പ്പുമായി സി.പി.ഐ മന്ത്രിമാര്‍ തന്നെ രംഗത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.