തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി സിപിഐ. കഴിഞ്ഞ ആഴ്ച്ചയിലെ വിവാദമായ മന്ത്രിയുടെ പെരുമാറ്റത്തിലാണ് സിപിഐയില്‍ ജലീലിനെതിരെ വിമര്‍ശനമുണ്ടായത്. സി.പി.ഐ നിര്‍വ്വാഹക സമിതി യോഗത്തിലാണ് മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. എന്‍.ഐ.എ ചോദ്യം ചെയ്യലിന് പുലര്‍ച്ചെ പോയതിലും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വ്യവസായിയുടെ കാറില്‍ യാത്ര ചെയ്തതിനുമാണ് വിമര്‍ശനം.
വ്യവസായിയുടെ കാറില്‍ മന്ത്രി ചോദ്യം ചെയ്യലിന് പോയത് നാണക്കേടുണ്ടാക്കി. പുലര്‍ച്ചെ ചോദ്യം ചെയ്യലിന് പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളില്‍ മന്ത്രി എന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്നും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള മനസ് ജലീലിന് ഉണ്ടാകണമായിരുന്നുവെന്ന നിലപാടും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
അതേസമയം, ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടര്‍ന്നുപോരുന്നത്.