X

സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനെതിരെ സിപിഐ; ഉദ്യോഗസ്ഥര്‍ക്ക് എന്തിനാണ് ധൃതി-പ്രകാശ് ബാബു

കെ റെയില്‍ വിഷയത്തില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ. സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണമെന്നും ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു.

പദ്ധതിയെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഇടതുപക്ഷ വിരുദ്ധരായി കാണേണ്ടതില്ല. ചിലര്‍ സമരത്തിന് വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. എന്നാല്‍ ചിലര്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ വരുന്നവരെ അങ്ങനെ കാണണമെന്നും പ്രകാശ് ബാബു പറഞ്ഞു.

പരിസ്ഥിതി വിഷയങ്ങളിലും സാമൂഹിക ആഘാത പഠനങ്ങളിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തി ആശങ്ക അകറ്റണമെന്നും അദ്ദേഹം പറയുകയുണ്ടായി.

യുദ്ധപ്രഖ്യാപനം നടത്തിയല്ല വികസന പദ്ധതി നടപ്പാക്കേണ്ടത് എന്ന് സിപിഐ നേരത്തെ നിലപാട് അറിയിച്ചതാണ്.നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പദ്ധതിക്കെതിരെ രൂക്ഷമായി രംഗത്തുണ്ടായിരുന്നു.

Chandrika Web: