പത്തനംത്തിട്ട: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പിഐ പത്തനംത്തിട്ട ജില്ലാസമ്മേളനം. കറുത്ത മാസ്‌കിനോട് പോലും മുഖ്യമന്ത്രി കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ രീതിക്കു യോജിച്ചതല്ലെന്ന് ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത രീതിയില്‍ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന വിവാദങ്ങള്‍ മുന്നണിയുടെ പ്രതിഛായക്കു തന്നെ കോട്ടമുണ്ടാക്കുമെന്നും സമ്മേളനം ആരോപിച്ചു.
സി.പി.എം പലപ്പോഴും ഘടകക്ഷിയാണെന്ന പരിഗണന പോലും സി.പി.ഐക്ക് നല്‍കുന്നില്ല. പത്തനംത്തിട്ടയില്‍ പലയിടത്തും സി.പി.എം കള്ളവോട്ടിലൂടെയാണ് സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും സമ്മേളനം വിലയിരുത്തി. കൂടാതെ കേരളത്തില്‍ കെ റെയില്‍ പദ്ധതി കൊണ്ടുവരുന്നതിന് സി.പി.എം മറ്റു ഘടകകക്ഷികളുടെ താല്‍പര്യം മാനിക്കാതെ ഏകാധിപത്യ മനോഭാവത്തോടെ മുന്നോട്ടുപോയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറപ്പെടുത്തി.