രാജീവ് വധം : സി.പി ഉദയഭാനുവിന് ജാമ്യമില്ല

 

കൊച്ചി: രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരനായ ചാലക്കുടി സ്വദേശി രാജീവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന കുറ്റമാണ് അഭിഭാഷകനായ സി.പി ഉദയഭാനുവിന് എതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ കേസ് ഡയറിയും റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സി.പി ഉദയഭാനുവിന് ജാമ്യം നല്‍കരുതെന്ന് കേസ് വാദിച്ച പ്രൊസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജീവിനെ കൊലപ്പെടുത്തിയ പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഢാലോചനയുടെ തെളിവല്ല എന്നായിരുന്നു ഉദയഭാനുവിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദം.
.

chandrika:
whatsapp
line