X

നിങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകളുണ്ടോ?; തിരുത്താനുള്ള മാര്‍ഗം ഇങ്ങനെ

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ച ശേഷം സര്‍ക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കും. എന്നാല്‍ ചിലപ്പോള്‍ ഈ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളില്‍ തെറ്റ് വന്നേക്കാം. ആദ്യം വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് തിരുത്താന്‍ മാര്‍ഗമില്ലായിരുന്നുവെങ്കില്‍, ഇപ്പോള്‍ സര്‍ട്ടിഫിക്കേറ്റില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാനുള്ള വഴിയൊരുക്കുകയാണ് കോവിന്‍ ആപ്പിലൂടെ.

എങ്ങനെ തിരുത്താം ?

ആദ്യം https://www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നിങ്ങളുടെ പത്ത് അക്ക മൊബൈല്‍ നമ്പര്‍ നല്‍കി വേണം സൈന്‍ ഇന്‍ ചെയ്യാന്‍. തുടര്‍ന്ന് ആറ് ഡിജിറ്റ് ഒടിപി കൂടി നല്‍കണം.

ശേഷം ‘വേരിഫൈ ആന്റ് പ്രൊസീഡ്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യണം.

തുടര്‍ന്ന് ‘ അക്കൗണ്ട് ഡീറ്റിയല്‍സ്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ‘റെയ്‌സ് ആന്‍ ഇഷ്യു’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

ഇതില്‍ ‘വാട്ട് ഇസ് ദ ഇഷ്യു’ എന്ന് ചോദിക്കുന്ന ഭാഗത്ത് ‘കറക്ഷന്‍ സര്‍ട്ടിഫിക്കേറ്റ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

മാറ്റങ്ങള്‍ വരുത്തിയ ശേഷം ‘കണ്ടിന്യൂ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ‘സബ്മിറ്റ്’ എന്ന് കൂടി നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കാം.

how to correct mistakes in covid vaccine certificate
പേര്, ജനന തീയതി, ലിംഗം എന്നിവയില്‍ ഏതെങ്കിലും രണ്ട് വിഭാഗത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കൂ. ഒരു തവണ മാറ്റം വരുത്തിയാല്‍ പിന്നീട് ഒരിക്കലും മാറ്റം വരുത്താനും സാധിക്കില്ല.

 

Test User: