X
    Categories: CultureMoreViews

രാജസ്ഥാനില്‍ പശുവിന്റെ പാലിനെക്കാള്‍ വില മൂത്രത്തിന്: പാല്‍ ലിറ്ററിന് 25 രൂപ; മൂത്രം ലിറ്ററിന് 30 രൂപ

ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിന്റെ പാലിനെക്കാള്‍ വില മൂത്രത്തിന്. പാല്‍ ലിറ്ററിന് 22 മുതല്‍ 25 രൂപ വരെയാണ് വില. എന്നാല്‍ മൂത്രം ലിറ്ററിന് 15 മുതല്‍ 30 രൂപ വരെയാണ് വില. രാജസ്ഥാനിലെ ക്ഷീര കര്‍ഷകര്‍ ഗോമൂത്രം വിറ്റ് നല്ല വരുമാനമാണ് ഉണ്ടാക്കുന്നത്. അത്യുല്‍പാദന ശേഷിയുള്ള ഗിര്‍, തര്‍പാര്‍ക്കര്‍ തുടങ്ങിയ ഇനങ്ങളുടെ മൂത്രത്തിനാണ് കൂടുതല്‍ ഡിമാന്‍ഡ്.

ഗോമൂത്രത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതോടെ തന്റെ വരുമാനം 30 ശതമാനം കൂടിയതായി ജയ്പൂരിലെ ക്ഷീര കര്‍ഷകനായ കൈലേഷ് ഗുജ്ജാര്‍ പറഞ്ഞു. താന്‍ രാത്രിയില്‍ ഉറങ്ങാതെ ഒരു തുള്ളിപോലും മൂത്രം തറയില്‍ വീഴാതെ ശേഖരിക്കാറുണ്ടെന്ന് ഗുജ്ജാര്‍ പറഞ്ഞു. പശു നമ്മുടെ മാതാവാണ്. അതുകൊണ്ട് മാതാവിന് വേണ്ടി ഉറക്കമൊഴിയുന്നത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൈവ കര്‍ഷകര്‍ കീടനാശിനിയായും നാട്ടുവൈദ്യത്തിന്റെ ഭാഗമായും ഗോമൂത്രം ഉപയോഗിക്കുന്നുണ്ട്.

രാജസ്ഥാന്‍ സര്‍ക്കാറിന് കീഴിലുള്ള ഉദയ്പൂരിലെ മഹാറാണാപ്രതാപ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ടെക്‌നോളജി ഓരോ മാസവും 300 മുതല്‍ 500 ലിറ്റര്‍ വരെ ഗോമൂത്രമാണ് ജൈവകൃഷിക്കായി വാങ്ങുന്നത്. ഓരോ മാസവും 20000 രൂപക്ക് വരെ ഗോമൂത്രം വാങ്ങാറുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഉമ ശങ്കര്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: