X
    Categories: indiaNews

‘കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം’; ബില്‍ അടുത്തമാസം അവതരിപ്പിക്കും

ബെഗളൂരു: കര്‍ണാടകയില്‍ ഗോവധം നിരോധിക്കാനുള്ള ബില്‍ പാസാക്കാനൊരുങ്ങി യെദ്യൂരപ്പ സര്‍ക്കാര്‍. ഡിസംബര്‍ 7ന് ആരംഭിക്കുന്ന ശൈത്യകാല നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധന ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പശുക്കളെ ഇറച്ചിക്കായി കൊല്ലുന്നത്, ബീഫിന്റെ ഉപയോഗം, വില്‍പ്പന, അനധികൃതമായി കന്നുകാലികളെ കടത്തല്‍, സംസ്ഥാനത്തിന് പുറത്ത് നിന്ന് ബീഫ് വാങ്ങുന്നതിനും വില്‍ക്കുന്നതിനും എന്നിവയ്‌ക്കെതിരെയാണ് ഈ ബില്‍. ഗോവധം നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബിജെപി പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ ഗോവധ നിരോധനം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയും വ്യക്തമാക്കിയിരുന്നു.

വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച നിയമം പാസാക്കുമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക മുന്‍ മന്ത്രി കൂടിയായ സി.ടി. രവി പറഞ്ഞു. മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയാണ് സി.ടി. രവി.

Test User: