X

”പശുവിനെ അറുത്താല്‍ തൂക്കിക്കൊല്ലും”: ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്

ന്യൂഡല്‍ഹി: പശുവിനെ അറുത്താല്‍ തൂക്കിക്കൊല്ലുമെന്ന കടുത്ത നിലപാടുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്. അറവുശാലകള്‍ക്കെതിരെ എന്ത് നിയമ നടപടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന ഒരു സംഘം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഇങ്ങനെ പ്രസ്താവിച്ചത്.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറവുശാലകള്‍ക്കെതിരെ എടുത്ത നിലപാടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷം ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം വധശിക്ഷ തന്നെ നടപ്പാക്കുമെന്ന് തറപ്പിച്ച് പറഞ്ഞത്. നേരത്തെ, ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാന മൃഗസംരക്ഷണ ബില്‍ പശുവിനെ അറുക്കുന്നവര്‍ക്ക മിനിമം 10 വര്‍ഷം തടവും പരമാവധി ശിക്ഷ ജീവപര്യന്തവുമായി ഭേദഗതി ചെയ്തിരുന്നു.

ഇതിനിടെ താന്‍ ഒരു ഭക്ഷണത്തിനുമെതിരല്ലെന്നും ഗുജറാത്തിനെ പൂര്‍ണ സസ്യാഹാര സംസ്ഥാനമായി മാറ്റലാണ് ലക്ഷ്യമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

chandrika: