X
    Categories: indiaNews

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പശു; ഗുജറാത്ത് ഗവര്‍ണര്‍

ഗാന്ധിനഗര്‍: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക രംഗത്തെയും സഹായിക്കുന്നതിനാല്‍ പശു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി നഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശി പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറു കോടിയിലേറെ ബാക്ടീരിയകള്‍ ഉണ്ടായിരിക്കും. ഇത് മണ്ണിന്റെ വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കും-അദ്ദേഹം പറഞ്ഞു.

 

web desk 1: